
സഖാക്കളെ,
കേരള ഫിഷറീസ് കോൺട്രാക്ട് & ഡെയിലി വേജസ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഇന്ന് CITU കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വക്കേറ്റ് റെജി സഖറിയ അവർകൾ നിർവഹിക്കുകയുണ്ടായി.
ഈ അവസരത്തിൽ ഫിഷറീസ് വകുപ്പിലെ ജീവനക്കാരുടെ അസംഘടിതരായിരുന്ന കരാർ – ദിവസവേതന ജീവനക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും, പരിഹരിക്കുന്നതിനും വലിയൊരളവ് വരെ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
വകുപ്പിലെ സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിയുക്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് വകുപ്പിലെയും ഏജൻസികളിലെയും എല്ലാ കരാർ / ദിവസവേതന ജീവനക്കാരെയും നമ്മുടെ സംഘടനയിൽ എത്തിക്കേണ്ടതുണ്ട്.
ഇതിലൂടെ ഫിഷറീസ് വകുപ്പിലെ ഏറ്റവും വലിയ സംഘടിത ശക്തിയാകുന്നതിനും , സാങ്കേതികത്തികവുള്ള തൊഴിലാളികളായി നമ്മുടെ അംഗങ്ങൾ മാറുന്നതിനും അവർ ഈ മേഖലയിൽ ഒഴിച്ചുകൂടാത്തവരായി മാറുന്നതിനുമുള്ള ഒരു മുന്നൊരുക്കമായി ഈ മെമ്പർഷിപ് ക്യാമ്പയിനെ കാണേണ്ടതുണ്ട്.
സംഘടനയുടെ നേതൃത്വത്തിൽ തന്നെ ഭാവിപരിപാടികളിൽ ഇക്കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കേണ്ടതായിട്ടുമുണ്ട് .
അതിന് എല്ലാ നല്ലവരായ അംഗങ്ങളുടെയും പരിപൂർണ്ണമായ പങ്കാളിത്തവും സഹകരണവും അർപ്പണ മനോഭാവവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply